കണ്ണൂര്‍: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ നീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്ത് വരണമെന്ന് 'മഅദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്ഥിതിയും' എന്നാ ശീര്‍ഷകത്തില്‍ പി.ഡി.പി. ഉത്തരമേഖലാ കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. മഅദനിയുടെ കാര്യത്തില്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചതായും ഒരു ഇന്ത്യന്‍പൗരന് ലഭിക്കേണ്ട നിയമപരിരക്ഷ മഅദനിക്ക് ലഭിച്ചില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടു ബാങ്ക് ഭയന്നാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മഅദനി വിഷയത്തില്‍ മൌനം പാലിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ സാമുദായിക കക്ഷികള്‍ അഞ്ചാം മന്ത്രിയുടെയും തിരുകേശത്തിന്റെയും പിറകിലാണ്. മഅദനി നേരിടുന്ന തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാദം നടക്കുന്നതിനു മുമ്പ് തന്നെ കോടതി വിധിപറഞ്ഞ അത്യപൂര്‍വ്വ സംഭവമാണ് മഅദനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ നടന്നതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു. കേരള പോലീസ് നിരീക്ഷണത്തില്‍ കഴിഞ്ഞ മഅദനി കര്‍ണാടകയില്‍ ചെന്ന് ബാംഗ്ലൂര്‍ സ്ഫോടനം നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെന്ന് അജിത് കുമാര്‍ ആസാദ് ചൂണ്ടികാട്ടി.
കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ തടങ്കലില്‍ വെച്ച് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം എം.പ്രകാശന്‍ മാസ്റ്റെര്‍ പറഞ്ഞു. നിയമം അനുവദിക്കുന്ന പരിരക്ഷ അദ്ദേഹത്തിനും ലഭിക്കേണ്ടതുണ്ടെന്നും ഭീകരതയുടെ പേരില്‍ ആരുടേയും മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്നും ഇതിനു സി.പി.എം.എതിരാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെടത്ത്തിന്റെ മുദ്രാവാക്യം ഉയര്ത്തിയവരെ അടിച്ചമര്ത്തുമെന്നതാണ് മഅദനിയുടെ കാര്യത്തിലൂടെ വ്യക്തമായതെന്ന് എസ്.ഡി.പി.സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരം പറഞ്ഞു. കോയമ്പത്തൂര്‍ ജയില്‍ വാസത്തിനു ശേഷം അന്‍വാറുശ്ശേരിയിലെ മതിലുകള്‍ക്കുള്ളില്‍ മാത്രം നിന്നിരുന്നുവെങ്കില്‍ മഅദനിക്ക് വീണ്ടും ജയില്‍ കാണേണ്ടിവരില്ലായിരുന്നു. മഅദനിയെ അന്യായമായി പിടിച്ചുകൊണ്ടു പോയപ്പോള്‍ മൌനം പാളിച്ച യു.ഡി.എഫും എല്‍.ഡി.എഫും ഒരേ തൂവല്‍പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യാനതര ഇന്ത്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ് മഅദനിയുടെ അറസ്റ്റും ജയില്‍വാസവുമെന്നു സെമിനാറില്‍ വിഷയാവതരണം നടത്തിയ പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിക്കു വൈകല്യമുണ്ടെന്നും ഇന്ത്യയിലെ ജയിലുകളില്‍ ഒരു പാട് മഅദനിമാരുണ്ടെന്നും ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.പി. കരുണാകരന്‍ പറഞ്ഞു.
ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി.പി. ദിവാകരന്‍, ഐ.എന്‍.എല്‍.സംസ്ഥാന വൈസ് പ്രിസ്ടെന്റ്റ് യു.സി.മമ്മൂട്ടി ഹാജി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് അഡ്വ. കെ.എല്‍.അബ്ദുല്‍ സലാം, എസ്.ജെ.ഡി. നേതാവ് പി.കുഞ്ഞിരാമന്‍, പി.ഡി.പി.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം മൊയ്തീന്‍ ചെമ്പോത്തറ, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മനോജ് കുമാര്‍, ബി.എസ്.പി. കണ്ണൂര്‍ ജില്ല്ലാ പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, പി.ഡി.പി. കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ഐ.എസ്.സക്കീര്‍ ഹുസൈന്‍, പി.ഡി.പി. മലപ്പുറം ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ, ദേശീയ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് സതീഷ് കുമാര്‍ പാമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹംസ മാലൂര്‍ നന്ദി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ