ചേറ്റുവ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്


ചാവക്കാട്: ചേറ്റുവ ടോള്‍ അധികൃതര്‍ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട്  പി.ഡി.പി. നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടു. നിരവധി സംഘടനകളാണ് സമരത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു എത്തിക്കൊണ്ടിരിക്കുന്നത്. സി.പി.എം., സോളിഡാരിറ്റി നേതാക്കളും മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും  അഭിവാദ്യം അര്‍പ്പിക്കാനായി എത്തി. മുന്‍ മന്ത്രി ഡോ.നീല ലോഹിതദാസ നാടാര്‍, പ്രമുഖ എഴുത്തുകാരി സാറ ജൊസഫ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ സമര പന്തലില്‍ എത്തും  എന്നറിയിച്ചിട്ടുണ്ട്.ഇന്നലെ പി.ഡി.പി. ജില്ലാ പ്രസിഡന്റ് ടി.എം. മജീദ് നടത്തുന്ന നിരാഹാരസമരപ്പന്തലില്‍ അഭിവാദ്യമര്‍പ്പിച്ച് സമരസമിതി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ആദം മാസ്റ്റര്‍ പ്രസംഗിച്ചു. പൊന്നാനിയില്‍ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ അവിടുത്തെ ജനം കാണിച്ച ആത്മവീര്യം ചേറ്റുവയിലെ ജനങ്ങളും പ്രദര്‍ശിപ്പിക്കണമെന്നും കാഴ്ചക്കാരായി നോക്കി നില്‍ക്കാതെ സമരത്തില്‍ അണിചേരണമെന്നും      അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി എം.എ. റഹ്മാന്‍ സേട്ട്, കണ്‍വീനര്‍ ഉബൈദ് വെളിച്ചെണ്ണപ്പടി, സോളിഡാരിറ്റി ജില്ലാ സമിതി അംഗം മിര്‍സാദ് റഹ്മാന്‍,  സോളിഡാരിറ്റി ചാവക്കാട് ഏരിയാ പ്രസിഡണ്ട്‌ ഹനീഫ് ചാവക്കാട്, ഗാന്ധി പീസ്‌ ഫൌണ്ടേഷന്‍ പ്രതിനിധി  സുലൈമാന്‍ ഹാജി, ആര്‍.വൈ.എഫ്. സംസ്ഥാന പ്രസിഡണ്ട്‌ എം.ഡി. വേണു എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.