ലേക് ഷോര്‍ ആശുപത്രിയിലേക്ക് പി.ഡി.പി.മാര്‍ച്ച്

ഉപരോധ സമരത്തില്‍  ടി.എ.മുജീബ് റഹ്മാന്‍  സംസാരിക്കുന്നു  

കൊച്ചി : സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു മൂന്നു ദിവസമായി സമരം നടത്തുന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പി.ഡി.പി. പ്രവര്‍ത്തകര്‍  ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.  മാടവന ജങ്ക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിനു ലത്തീഫ്, ഷിയാസ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ചിനു ശേഷം നടന്ന ഉപരോധ സമരത്തിനെ അഭിസംബോദന ചെയ്തു പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍, പി.ഡി.പി. വൈസ് ചെയര്‍മാന്‍ വീരാന്‍ കുട്ടി ഹാജി, സിദ്ദീഖ്, എ.കെ.ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സമരം നടത്തിയതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ പൂട്ടിയിട്ട നേഴ്സുമാരുടെ ടോയിലറ്റുകള്‍ പി.ഡി.പി.പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായാണ് തുറന്നു കൊടുത്തത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.