പി.ഡി.പി. ഹര്‍ത്താല്‍ തീരദേശം സ്തംഭിച്ചു


ചാവക്കാട്‌: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കുക, അധികൃതര്‍ വാക്ക് പാലിക്കുക എന്നാ ആവശ്യവുമായി പി.ഡി.പി. നടത്തുന്ന നിരന്തരമ സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശ മേഖലയില്‍ പൂര്‍ണ്ണം.  പ്രധാന കവലകളിലെല്ലാം കട കമ്പോളങ്ങള്‍ അടച്ചും വാഹങ്ങള്‍ നിര്ത്തിവെച്ചും ജനങ്ങള്‍ ഹര്‍ത്താലിനോട് പൂര്‍ണ്ണമായി സഹകരിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം മുതല്‍ അണ്ടത്തോട് കാപ്പിരിക്കാട് വരെയുള്ള പ്രദേശങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവിഭാഗം ജനങ്ങള്‍ക്കും പിഡിപി നേതൃത്വം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി അറിയിച്ചു. ചാവക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ചാവക്കാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഹര്‍ത്താലില്‍ സഹകരിക്കില്ല എന്നും കടകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ചാവക്കാട്‌ നഗരത്തില്‍ എല്ലാ കടകളും അടഞ്ഞുതന്നെകിടന്നു. വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ മുഴുവന്‍ കടകളും അടഞ്ഞു കിടന്നു. ഹര്ത്താലിനോടനുബന്ധിച്ചു അക്രമം നടത്തി എന്ന പേരില്‍ ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നിരാഹാര സമരം ഇന്ന്‍ പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്.  ശനിയാഴ്ച മുതല്‍ നിരാഹാരസമരം നടത്തിവരുന്ന പിഡിപി ജില്ലാ വൈസ്‌പ്രസിഡന്‍റ് ഫിറോസിന്‍റെ ആരോഗ്യ നില കൂടുതല്‍ വഷളായിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം, ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്‌ ഇ.എം.മുഹമ്മദ്‌ അമീര്‍ എന്നിവര്‍ സമരത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു. പി.സി.എഫ്. യു.എ.ഇ. കമ്മിറ്റി ഭാരവാഹികള്‍ ഇന്ന് സമര പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കും.

ഹര്‍ത്താലിന്റെ വിജയം ജനങ്ങളുടെ വികാരം: സമരസമിതി

ചാവക്കാട്‌: ചേറ്റുവ ടോളിനോടുള്ള ജനങ്ങളുടെ വികാരമാണ്‌ ഇന്നലെ പി.ഡി.പി. നടത്തിയ തീരദേശ ഹര്‍ത്താലിന്റെ വന്‍ വിജയമെന്ന്‌ സമരസമിതി ചെയര്‍മാന്‍ എ.എച്ച്‌. മുഹമ്മദ്‌ തിരുവത്ര പറഞ്ഞു. കാല്‍ നൂറ്റാണ്ടിലേറെ കാലമായി തുടരുന്ന ചേറ്റുവ ടോള്‍ ജനവികാരം കണക്കിലെടുത്ത്‌ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപാരി സംഘടനാ നേതാക്കള്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും വ്യാപാരി സമൂഹം ഒന്നടങ്കം ആവേശത്തോടെ ഹര്‍ത്താലില്‍ പങ്കെടുത്തത്‌ അപൂര്‍വ്വ സംഭവമാണെന്നും ഹര്‍ത്താല്‍ വിജയിപ്പിച്ച എല്ലാ വിഭാഗം ജനങ്ങളോടും നന്ദി പറയുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചു.
ടോള്‍ പിരിവിനെതിരേയുള്ള പി.ഡി.പി. നേതാക്കളുടെ നിരാഹാര സമരം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചാവക്കാട്‌ ടൗണില്‍ നടന്ന പ്രകടനത്തിന്‌ ഗുരുവായൂര്‍ നിയോജക മണ്ഡലം ഭാരവാഹികളായ എ.എച്ച്‌ മുഹമ്മദ്‌ മൊയ്‌നുദ്ദീന്‍  കറുകമാട്‌, ഹുസൈന്‍ അകലാട്‌, ഹരിദാസ്‌, സലീം തൊട്ടാപ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.