കുവൈറ്റ്: പി ഡി പി പ്രവാസി ഘടകമായ പി.സി.എഫ് അബ്ബാസിയ ഏരിയയുടെ പുതിയ പ്രവര്‍ത്ത നവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി ഹനീഫ എം എം, വൈസ് പ്രസിഡന്റ് ഷാജഹാന്‍ കെ കെ, സെക്രട്ടറി ഷൌഖത്ത് വി എ, ജോയിന്റ് സെക്രട്ടറി ഷാജഹാന്‍ താനാലൂര്‍, ട്രഷറര്‍ സാദത്ത് കരുപടന്ന എന്നിവരെയും ഏരിയ കമ്മിരി പ്രതിനിധിയായി നിസ്സാര്‍ വെമ്പായം എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം തിരൂര്‍, സെക്രട്ടറി ഷുക്കൂര്‍ അഹമദ്ദ്, കേന്ദ്രകമ്മിറ്റി അംഗം അറയ്ക്കല്‍ ഹുമയൂണ്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൌഷാദ് ശ്രീകണ്ഠപുരം, അംജദ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. ഹനീഫ എം എം സ്വാഗതവും സാദത്ത് കരുപടന്ന നന്ദിയും രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ