ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് : വിടുതല്‍ ഹര്‍ജിയില്‍ ശനിയാഴ്ച വിധി


ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി അടക്കമുള്ള വിചാരണ തടവുകാര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികളില്‍ വിചാരണക്കോടതി ജഡ്ജി എച്ച്.എല്‍. ശ്രീനിവാസ് ഫിബ്രവരി 25-ന് വിധി പറയും. തങ്ങള്‍ കുറ്റക്കാരല്ലെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ വിടുതല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മഅദനി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായി വാദം നടന്നിരുന്നു.

കുറ്റപത്രത്തിലെ പോരായ്മകളാണ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള 45 -ാം വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും തീവ്രവാദ കേസുകള്‍ വിചാരണ ചെയ്യാനുള്ള അധികാരം പ്രത്യേക കോടതിക്കാണെന്നുമുള്ള പ്രധാന വാദമുഖങ്ങളാണ് പ്രധാനമായും അഭിഭാഷകര്‍ ചൂണ്ടി കാണിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളിലെ മൊഴി വൈരുധ്യങ്ങളും കോടതിയില്‍ ബോധിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.