തിരൂരങ്ങാടി : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ ഭരണകൂടങ്ങള്‍ നടത്തുന്ന നിരന്തര നീതി നിഷേധത്തിനെതിരെ ബഹുജന കൂട്ടായ്മയിലൂടെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പി.ഡി.പി. മുന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഫെബ്രുവരി 29 നു വൈകിട്ട് നാലിന് മലപ്പുറം തലപ്പാറയില്‍ ഓപ്പണ്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെമിനാറില്‍ അഡ്വ.കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ., സി.പി.എം.നേതാവ് വി.ശശികുമാര്‍, ഐ.എന്‍.എല്‍.നേതാവ് കെ.എ.റഊഫ്, പി.യു.സി.എല്‍.നേതാവ് അഡ്വ.പി.എ.പൌരന്‍, പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ്, ശൈഖ് മുഹമ്മദ് കാരകുന്ന്, സ്വദഖത്തുള്ള മൌലവി, മുസ്തഫ ബക്കര്‍, നാസ്സര്‍ ഫൈസി കൂടത്തായി, മജീദ് അരിയല്ലൂര്‍, പി.വി.എസ്.പടിക്കല്‍, കൃഷ്ണന്‍ കോട്ടുമല എന്നിവരും പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി, പി.ഡി.പി.സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി എന്നിവരും സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മൊയ്തീന്‍ മുന്നിയൂര്‍, യൂനുസ് പാറക്കാവ്, എരണിക്കല്‍ മുഹമ്മദ് കുട്ടി എന്നിവര്‍ സംബന്ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ