ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം രാജ്യത്തെ അടിമത്തത്തിലേക്ക് നയിക്കും - പി.ഡി.പി.

കൊച്ചി : ചില്ലറ വ്യാപാര മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യത്തെ ഇരുപതു കോടി ജനങ്ങളെ ദു:ഖത്തിലാക്കി ഭക്ഷ്യ - ധാന്യ അവശ്യ വസ്തു ശേഖരത്തിന്റെ വില്പനാധികാരം കുത്തകകള്‍ക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ വീണ്ടും അടിമത്വതിലേക്ക് നയിക്കുമെന്ന് പി.ഡി.പി. അഭിപ്രായപ്പെട്ടു.രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിതരണ ശ്രുംഖല അതീവ ദുര്‍ബലവും അശാസ്ത്രീയവുമാണെന്നുള്ള കെട്ടുകഥയുണ്ടാക്കി രാജ്യത്ത് ശാസ്ത്രീയമായി നടന്നുവരുന്ന റേഷന്‍ ന്യായവില ഷോപ്പുകളടക്കമുള്ള പൊതുവിതരണ സംവിധാങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനും എഫ്.സി.ഐ.ഗോഡോണുകള്‍ അടച്ചു പോട്ടാനുമുള്ള ഗൂഡ നീക്കാന് ഇതിനു പിന്നില്‍.  കേന്ദ്ര ഭരണം കയ്യാളിയവരുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഉണ്ടായ വിലക്കയറ്റം നേരിടാനുള്ള ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാതെ ഐ.എം.എഫിന്റെയും വേള്‍ഡ് ബേങ്കിന്റെയും നുകത്തില്‍ കെട്ടി രാജ്യത്തെ ആഗോള മുതലാളിത്തത്തിന്റെ കാളചന്തയിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ വാണിജ്യ മേഖല കുത്തകകള്‍ക്ക് വേണ്ടി മലര്‍ക്കെ തുറന്നിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.