ചാവക്കാട്‌: ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് പിഡിപി നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  ഓള്‍ ‍കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി. ചേറ്റുവ മൂന്നാംകല്ലില്‍നിന്നും പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി നിരാഹാരം അനുഷ്ടിക്കുന്ന ചേറ്റുവ ടോള്‍ സമരസമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാടിന് ഹാരമണിയിച്ചു. തുടര്‍ന്ന് നടന്ന യോഗം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാപ്രസിഡന്‍റ് കെ.എ അജീഷ്‌ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അജിത്ത് കളരിക്കല്‍, സ്മസ്ഥാന കമ്മിറ്റി അംഗം ജോസ്‌ പോന്തേക്കന്‍, ജില്ല പിആര്‍ഒ ഫൈസല്‍ പോലീസ്‌, മേഖലാ പ്രസിഡന്‍റ് ഇസ്മയില്‍ ആര്‍ ടി,  മേഖലാ സെക്രട്ടറി മധു, ബാപ്പു മുഹമ്മദ്‌, ബിജു എ ആര്‍, രമേശ്‌ കാളിയത്ത് എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.