റെയില്‍വേ ബജറ്റ്: കേരളത്തോടുള്ള അവഗണന പ്രതിഷേധാര്‍ഹം-പി.ഡി.പി.


കൊല്ലം: റെയില്‍വേ ബജറ്റ് നിരാശാജനകവും സാധാരണക്കാരെ വെല്ലുവിളിക്കുന്നതുമാണെന്ന് പി.ഡി.പി. കേന്ദ്ര കമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ജനപ്രതിനിധികള്‍ കേരളത്തോട് മാപ്പ് പറയണം. രണ്ട് മെമുവും മറ്റൊരു തീവണ്ടിയും മാത്രം കേരളത്തിന് അനുവദിച്ച നടപടി വാഗ്ദാനലംഘനമാണ്. കേരളത്തിലെത്തിയ റെയില്‍വേ മന്ത്രി നല്‍കിയ മുഴുവന്‍ ഉറപ്പുകളും കാറ്റില്‍ പറത്തിയാണ് ബജറ്റ് അവതരിപ്പിച്ചതെന്നും പി.ഡി.പി. കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ആരോപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.