തൃശ്ശൂര്‍ : ചേറ്റുവ ടോള്‍ വിരുദ്ദ സമരം ഒന്നര മാസം പിന്നിട്ടും അധികൃതര്‍ കണ്ടിലെന്ന് നടിക്കുന്ന സാഹചര്യത്തില്‍ പി.ഡി.പി. സമര രീതി മാറ്റുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെട്ടുവയില്‍ റോഡ് ഉപരോധിക്കും. റോഡില്‍ കട്ടിലുകള്‍ നിരത്തി അതില്‍ കിടന്നാണ് പ്രതിഷേധം. വൈകിട്ട് നാലിന് സമര സംഗമവും സംഘടിപ്പിക്കും. 26 നു ചേരുന്ന പാര്‍ട്ടി യോഗം കൂടുതല്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കും. പാര്‍ട്ടി ജില്ലാ പ്രതിനിധി സമ്മേളനം 26 നു ചാവക്കാട് സിംഗപ്പൂര്‍ പാലസില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വൈസ് ചെയര്മാന്മാരായ കെ.ഇ.അബ്ദുള്ള, വര്‍ക്കല രാജ് സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, സെക്രട്ടറി നിസാര്‍ മേത്തര്‍ എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ടി.എം.മജീദ് ചേര്‍പ്പ്, ജനറല്‍ സെക്രട്ടറി കടലായി സലിം മൌലവി, ജോയിന്റ് സെക്രട്ടറി മജീദ് മുല്ലക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഹാജി കൊരട്ടിക്കര എന്നിവര്‍ സംബന്ധിച്ചു. ടോള്‍ സമരം 50 ദിവസം പിന്നിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ