ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മതേതര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന പ്രകടനത്തില്‍ യു.പി. സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഏന്തി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടന്നു. ജില്ലാജനറല്‍ ആശുപത്രിക്ക് സമീപത്തുനിന്നാരംഭിച്ച പ്രകടനം നഗരചത്വരത്തില്‍ സമാപിച്ചു. പ്രകടനത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യസമ്മേളനം പി.ഡി.പി. ജില്ലാസെക്രട്ടറി സുനീര്‍ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ഡലം ഭാരവാഹികളായ ആന്‍സാരി ആലപ്പുഴ, ഷാജികൃഷ്ണന്‍, ടി.എം. രാജ, വി.എ. ഖാദര്‍, വി.ഐ. ശ്രീധരന്‍ പുലരി, ഷാജഹാന്‍ റാവുത്തര്‍, ഷാജഹാന്‍ താമരക്കുളം, ഹബീബ്, വിശ്വംഭരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പി.ഡി.പി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പ്രകടനത്തിന് പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷമീര്‍ പയ്യനങ്ങാടി, പി.ഡി.പി.മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് വേലായുധന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് റസ്സാഖ് മണ്ണടി, ഹബീബ് റഹ്മാന്‍, റഷീദ് പത്തനംതിട്ട, സലിം പെരുമ്പെട്ടിക്കാട്ടില്‍, നവാസ് പീരുമേട്, ഹാരിസ് ചുങ്കപ്പാറ, ലത്തീഫ് പന്തളം, അഷറഫ് അലങ്കാരത്ത്, ഹനീഫ, യൗസേഫ്, യാസീന്‍ റാവുത്തര്‍, സിറാജ് പന്തളം, എം.എസ്. അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്കി. പി.ഡി.പി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ നടന്ന പ്രകടനത്തിന് നൌഫല്‍ കീഴേടം,
കെ.കെ.റിയാസ്, റിലീസ് മുഹമ്മദ്, മുജീബ് മഠത്തില്‍ പറമ്പില്‍, വി.പി. ശിഹാബ്, മാഹിന്‍ തേവരുപാറ, ഷാജി അലി എന്നിവര്‍ നേതൃത്വം നല്കി. പി. ഡി. പി. വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല ടൌണില്‍ നടന്ന പ്രകടനത്തിന് നടയറ ജബ്ബാര്‍, മണ്ഡലം സെക്രട്ടറി ആര്‍. വാസുദേവന്‍, കലാം, മഠത്തില്‍ സക്കീര്‍, നിയാസ്, സംസാര്‍, നിസാര്‍, അന്‍സിം, ഷാനവാസ്, അനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ