അഖിലേഷ് സിങ് യാദവിന്റെ സത്യപ്രതിജ്ഞ ആഹ്ലാദദിനമായി ആചരിക്കും-പി.ഡി.പി.


കൊല്ലം: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് സിങ് യാദവ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന മാര്‍ച്ച് 15ന് കേരളത്തില്‍ ആഹ്ലാദദിനം ആചരിക്കാനും ജില്ലാകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്താനും പി.ഡി.പി.തീരുമാനിച്ചതായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 11ന് സംസ്ഥാന പ്രതിനിധിസമ്മേളനവും  മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനവും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 1200ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

പി.ഡി.പി.രൂപവത്കൃതമായി 19 വര്‍ഷം തികയുന്ന ഏപ്രില്‍ 14ന് സംസ്ഥാനത്ത് പതാകദിനം ആചരിക്കും. അന്നേദിവസം മഅദനിയുടെ ജന്മഗൃഹമായ ശാസ്താംകോട്ട തോട്ടുവാല്‍ മന്‍സിലില്‍ പ്രമുഖവ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് മഅദനി ഐക്യദാര്‍ഢ്യസംഗമം നടത്തും.
പത്രസമ്മേളനത്തില്‍ സംസ്ഥാന സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, ജില്ലാ പ്രസിഡന്റും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ മൈലക്കാട് ഷാ എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.