മഅദനി: മുസ്‌ലിം സംഘടനകളുടെ മൗനം വേദനാജനകം- ഐ.എസ്.എഫ്

തിരൂരങ്ങാടി: ഭരണകൂട ഭീകരതയുടെ ബലിയാടായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി.ചെയര്‍മാനും മതപണ്ടിതനുമായ അബ്ദുല്‍ നാസ്സര്‍ മഅദനിയെ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന് വിധേയനാക്കുകയും ജീവന്‍ പോലും അപകടത്തിലാണെന്ന വാര്‍ത്തകര്‍ വരുമ്പോഴും വിഷയത്തില്‍ മുസ്‌ലിം സമുദായ സംഘടനകളുടെയും നേതാക്കന്മാരുടെയും മൗനം വേദനാജനകമാണെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്‌ വേലായുധന്‍ വെന്നിയൂര്‍ പ്രസ്താവിച്ചു. ഐ.എസ്.എഫ് ജില്ലാ ലീഡേര്സ് മീറ്റ് തിരൂരങ്ങാടിയില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.എഫ്. ജില്ലാ പ്രസിഡണ്ട്‌ ഉസ്മാന്‍ കാച്ചടി അധ്യക്ഷത വഹിച്ചു. ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. റഹീം പൊന്നാനി, സൈഫുദ്ധീന്‍ അനന്താവൂര്‍, ഷഫീഖ് കാവുംപുറം,ഷാജഹാന്‍ പരവക്കല്‍, ശിഹാബ് കരുവാങ്കല്ല് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.