ചാവക്കാട്: രണ്ടര പത്തിട്ടാണ്ടായി തുടരുന്ന ചേറ്റുവ പാലം ടോള്‍ പിരിവിന് ഇന്നലെയോടെ ഔദ്യോഗിക പരിസമാപ്‌തിയായി. കഴിഞ്ഞ 62 ദിവസമായി ടോള്‍ നിര്ത്തലാക്കണമെന്നാവശ്യപ്പെട്ടു പി.ഡി.പി. നടത്തിയ ശക്തമായ സമരത്തിന്റെ ഫലമായാണ് ചേറ്റുവ ടോള്‍ പിരിവു നിര്‍ത്തലാക്കാന്‍ അധികൃതര്‍ തയ്യാറായത്. ചേറ്റുവ ടോള്‍ പിരിവു അവസാനിപ്പിച്ച ഇന്നലെ പി.ഡി.പി. നേതൃത്വത്തില്‍ വിജയാഹ്‌ളാദ ദിനമായി ആചരിച്ചു. അതിരാവിലെ മുതല്‍ ടോള്‍ ബൂത്തും പരിസരവും പി.ഡി.പി. പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്‌തും പ്രകടനം നടത്തിയും പ്രവര്‍ത്തകര്‍ ഐതിഹാസിക സമരത്തിന്റെ വിജയം ആഘോഷമാക്കി മാറ്റി. ടോള്‍ പിരിവിന്റെ അവസാന ദിവസം പിരിവു നടത്താന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. രാവിലെ ടോള്‍ ബൂത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ റിബണ്‍ കെട്ടി സീല്‍ചെയ്‌തു. തുടര്‍ന്ന് ടോള്‍ ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി. വൈകിട്ട് ടോള്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്ന ചടങ്ങ് ദേശീയപാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. ചേറ്റുവ ടോള്‍ സമര സ്‌മാരകസ്‌തൂപത്തില്‍ പി.ഡി.പി. ജില്ലാ പ്രസിഡന്റ് ടി.എം. മജീദ് പതാകയുയര്‍ത്തി. തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ വിജയാഹ്ലാദ പ്രകടനം ചാവക്കാട്, വാടാനപ്പള്ളി മേഖലകളില്‍ നടത്തി.
ടോളിന്റെ പ്രതീകാത്മക ശവമഞ്ചം ഘോഷയാത്രയായി വാഹനത്തില്‍ കൊണ്ടുവന്ന് പ്രവര്‍ത്തകര്‍ ചേറ്റുവ പുഴയില്‍ സംസ്‌കരിച്ചു. സമര സമിതി കണ്‍വീനര്‍ ഹുസൈന്‍ അകലാട്, ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്‌നുദ്ദീന്‍ കറുകമാട്, പി.ഡി.പി. ജില്ലാ സെക്രട്ടറി കടലായി സലീം മൌലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ