പെരുമ്പാവൂര്‍ : മുസ്ലിം സമുദായാംഗങ്ങളെ സഹായിക്കുന്ന മറ്റു സമുദായംഗങ്ങളെയും ഭരണകൂടം ഭീകരവാദികളാക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്ത്യന്‍ ജാനാധിപത്യത്തില്‍ ഇന്നുള്ളതെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അഭിപ്രായപ്പെട്ടു. പെരുമ്പാവൂര്‍ സുഭാഷ് മൈതാനിയില്‍ പി.ഡി.പി. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ' മഅദനി കാരാഗ്രഹത്ത്തിലെ 593 ദിനങ്ങള്‍ ' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമുദായം മാത്രം എന്ത് ചെയ്താലും അത് ഭീകരവാദം എന്ന പേരിട്ടു വിളിക്കുമ്പോള്‍ നമ്മുടെ ജാനാധിപത്യത്തിനു വിലയില്ലാതാവുന്നു. ഭീകരരായി ചിത്രീകരിച്ചു മുസ്ലിം സമുദായത്തെ ഭരണകൂടം നേരിടുമ്പോള്‍ ജനങ്ങള്‍ സംഘടിച്ചു ജനാധിപത്യത്തെ തോല്പിക്കുന്നതിലേക്ക് സമൂഹം മാറിചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ഡി.പി.പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.കെ.ബഷീര്‍ അധ്യക്തത വഹിച്ചു. സമ്മേളനം പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. കേരള മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി വിഷയാവതരണം നടത്തി.
പി.ഡി.പി.എറണാകുളം ജില്ലാ പ്രസിഡണ്ട് എന്‍.കെ. മുഹമ്മദ് ഹാജി, പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബ്, പി.ഡി.പി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എ മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കല്‍, കെ.എ.സലിം, മുഹമ്മദ് വെട്ടത്ത് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ മഅദനി മോചന റാലിയും നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ