തിരുവനന്തപുരം: വിചാരണ കൂടാതെ തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിയുടെ ജയില്‍ മോചനത്തിനായി രാഷ്ട്രീയവും വിഭാഗീയവുമായ വേര്‍തിരിവുകള്‍ മാറ്റിവെച്ചു മനുഷ്യസ്‌നേഹികളുടെ കൂട്ടായ ശബ്ദമുയരണമെന്ന് സാഹിത്യ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക ജയിലില്‍ കഴിയുന്ന മഅദനിക്ക് നീതി ലഭ്യമാകണം. ഒന്‍പതുവര്‍ഷക്കാലത്തെ ദീര്‍ഘമായ തടവിനു ശേഷവും കുറ്റം കണ്ടെത്താനാകാതെ മോചിപ്പിക്കപ്പെട്ട ഒരു വികലാംഗന്‍ വീണ്ടും ക്രൂശിക്കപ്പെടുന്നത് അധാര്‍മികവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്. കുറ്റവാളിയാണെന്നു തെളിയിക്കപ്പെടാതെ ഇഞ്ചിഞ്ചായി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നത് ക്രൂരവും പൈശാചികവുമാണെന്നും കാരുണ്യത്തിന്റെ ആനുകൂല്യം നല്‍കി മഅദനിയെ ജയിലില്‍ നിന്നും അവര്‍ ആവശ്യപ്പെട്ടു.
മഅദനിയെന്ന മനുഷ്യനുവേണ്ടി നിയമസഭ പ്രമേയം പാസ്സാക്കണമെന്നും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ. സാനു, ഡോ. എന്‍.എ. കരിം, കായിക്കര ബാബു, ഡി. വിനയചന്ദ്രന്‍, ഡോ. കെ.എന്‍. പണിക്കര്‍, കെ.പി. ഉദയഭാനു എന്നിവര്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ