മഅദനിക്ക് ചികിത്സ കൃഷ്ണയ്യര്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌  ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡ, കര്‍ണ്ണാടക മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എസ്.ആര്‍.നായിക് എന്നിവര്‍ക്ക് കത്തയച്ചു.

പ്രമേഹം മൂര്ച്ചിച്ചത് കാരണം കാഴ്ചശക്തിക്ക് സാരമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്ന്  അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മഅദനിയെ സന്ദര്‍ശിച്ച പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് ഡയബറ്റിക് റെറ്റിനോപ്പതി മൂലം കാഴ്ചശക്തിക്ക് അമ്പതു ശതമാനത്തിനു മേല്‍ കുറവ് വന്നെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും കൃഷ്ണയ്യരെ ധരിപ്പിചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. കഴിഞ്ഞ ജനുവരിയില്‍ മഅദനിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.