പി.ഡി.പി. പ്രതിനിധി സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

സ്വാഗത സംഘം രൂപവത്കരണ യോഗം പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്യുന്നു 
ആലപ്പുഴ : ഏപ്രില്‍ പതിനൊന്നിനു ആലപ്പുഴയില്‍ നടക്കുന്നു പി.ഡി.പി. സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ മണ്ഡലം ഉള്‍പ്പെടെ സംസ്ഥാനത്തെ   1400 ഓളം  പ്രതിനിധികള്‍ ആലപ്പുഴ ടൌണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. 

സ്വാഗത സംഘം രൂപവത്കരണ യോഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉത്ഘാടനം ചെയ്തു. സ്വാഗതം സംഘം ജനറല്‍ കണ്‍വീനറായി പി.ഡി.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി സെക്രട്ടറി സുനീര്‍ ഇസ്മായിലിനെയും ചെയര്‍മാനായി പി.ഡി.പി.സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷ മൌലവിയെയും  ട്രെഷററായി അന്‍സാരി ആലപ്പുഴയെയും തിരഞ്ഞെടുത്തു. പി.ഡി.പി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരയാണ് ചീഫ് കോഓഡിനേട്ടര്‍. അഡ്വ.മുറ്റം നാസ്സര്‍, അഡ്വ.വള്ളികുന്നം പ്രസാദ്, മാന്നാര്‍ മുര്ഷിദ് മൌലവി എന്നിവര്‍ രക്ഷാധികാരികള്‍ ആയിരിക്കും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.