വരന്തരപ്പിള്ളി: മാറി വരുന്ന സര്‍ക്കാരുകള്‍ വികസനകാര്യങ്ങളില്‍ പാലപ്പിള്ളി തോട്ടം മേഖലയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചു പി.ഡി.പി. പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ പി.ഡി.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അബുഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം കടലായി, ഉമ്മര്‍ കല്ലൂര്‍, അംജദ്ഖാന്‍ പാലപ്പള്ളി, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ