കൊല്ലം: എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘപരിവാര്‍ പാളയത്തില്‍ എത്തപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുസ്‌ലിം ലീഗ് നേതൃത്വത്തിനായിരിക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകള്‍ സംഘപരിവാറിനോട് അടുക്കുന്നതിന്റെ സൂചനകളാണ്. ഒ.രാജഗോപാലിന്റെ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിത്വവും ഇതുതന്നെ വ്യക്തമാക്കുന്നു. മതേതരത്വത്തിനായി എന്നും നിലകൊണ്ടിരുന്ന എസ്.എന്‍.ഡി.പി.യും എന്‍.എസ്.എസും സംഘപരിവാറില്‍ എത്തപ്പെട്ടാല്‍ അത് സംസ്ഥാനത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. അഞ്ചാം മന്ത്രിക്കുവേണ്ടി വാശിപിടിച്ചു വിജയിച്ച ലീഗ് നേതൃത്വം, ഇതുവഴി എസ്.എന്‍.ഡി.പി.ക്കും എന്‍.എസ്.എസിനും ഉണ്ടായ മുറിപ്പാട് ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ