കൊല്ലം: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി.സംസ്ഥാന ജില്ലാ
സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടായിട്ടും മഅദനിക്ക് ചികിത്സ നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ബഹുജന സമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ മെയ് 15 മുതല്‍ 30വരെ ലക്ഷം നിവേദന സമര്‍പ്പണ കാമ്പെയ്ന്‍ സംഘടിപ്പിക്കും. 2007ല്‍ ആരംഭിച്ച സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മെയ് 20 മുതല്‍ ജൂണ്‍ 5വരെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. പ്രകൃതിയുടെ പച്ചപ്പ് വീണ്ടെടുക്കാന്‍ തണല്‍ 2012 എന്ന പേരില്‍ ജൂണ്‍ 5 മുതല്‍ 30വരെ സംസ്ഥാനവ്യാപകമായി വൃക്ഷത്തൈകള്‍ നടും എന്നും നേതാക്കള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, പി.ഡി.പി. സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഓര്‍ഗനൈസിങ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷാ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ