തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മഅദനിക്ക് സാമൂഹിക നീതി ഉറപ്പാക്കാനായി പുതിയ സംഘടന രൂപവത്കരിക്കുന്നു. ഇതിനായി ജൂണ്‍ 26ന് കൊച്ചിയില്‍ ദേശീയ മനുഷ്യാവകാശ സമ്മേളനം നടത്തുമെന്ന് മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് മഅദനിക്ക് നേരെ നടക്കുന്നത്. ഇതിന് ദേശീയതലത്തില്‍ കാമ്പയിന്‍ നടത്താനാണ് പുതിയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അദ്ദേഹത്തിന് നിയമസഹായത്തിനാണ് ഫോറം. എന്നാല്‍ പുതിയ കൂട്ടായ്മ അദ്ദേഹത്തിന് മനുഷ്യത്വപരമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനാണ്. ഒരു കാല്‍ നഷ്ടപ്പെട്ട മഅദനിയുടെ അടുത്ത കാലിന്‍െറയും ചലനശേഷി നഷ്ടമായി വരികയാണ്. ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു.കടുത്ത പ്രമേഹരോഗിയാണ്. ആവശ്യമായ വൈദ്യസഹായം എത്തിക്കണമെന്ന് കോടതി നിര്‍ദേശമുണ്ടായിട്ടും അത് നടക്കുന്നില്ല. ഇതു മനുഷ്യാവകാശ ലംഘനമാണ്. ഇതിനെതിരെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ശബ്ദം ഉയരേണ്ടത്. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ സമയത്ത് നിയമസഭാ പ്രമേയം സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടലൊന്നും നടത്തിയില്ല എന്നും ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
ജൂണ്‍ 26ന് ചേരുന്ന സമ്മേളനത്തില്‍ പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജു, അരുണാറോയ്, ബിനായറ്റ്‌സെന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ എസ്. സുവര്‍ണകുമാര്‍, അജിത് കുമാര്‍ ആസാദ്, സുബൈര്‍, ഭാസുരേന്ദ്രബാബു എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ