മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ സംരക്ഷണകാര്യത്തില്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി ഉപവാസം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറിയിച്ചു.
ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനച്ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷതവഹിച്ചു. യൂസഫ് പാന്ത്ര, ഗഫൂര്‍ വാവൂര്‍, അസീസ് വെളിയങ്കോട്, എന്‍.എ. സിദ്ധീഖ്, സറഫുദ്ധീന്‍ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍അലി, അബ്ദുള്‍ബാരിര്‍ശാദ്, ജാഫറലി എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ