തിരൂരങ്ങാടി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് കത്തുകളയക്കുന്നതിനുള്ള പി.ഡി.പി.യുടെ കത്ത്‌ശേഖരണയാത്ര തിരൂരങ്ങാടി മണ്ഡലത്തില്‍ തുടങ്ങി. മദനിയുടെ ആരോഗ്യനിലയെക്കുറിച്ച് പഠിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് പി.ഡി.പി നേതാക്കള്‍ ആവശ്യപ്പെട്ടു. ജാഥാ ക്യാപ്റ്റന്‍ സലാം മൂന്നിയൂരിന് വേലായുധന്‍ വെന്നിയൂര്‍ പതാക കൈമാറി. എം.എ റസാഖ് ഹാജി, ഇബ്രാഹിം തിരൂരങ്ങാടി, ജലീല്‍ ആങ്ങാടന്‍, കെ.സി മൊയ്തീന്‍കുട്ടി, ഷറഫുദ്ധീന്‍ പെരുവള്ളൂര്‍, അബു സി.കെ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ