തൊടുപുഴ: മുസ്‌ലിം ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട സാമുദായിക ചേരിതിരിവ് എന്‍.എസ്.എസ്സിനെയും എസ്.എന്‍.ഡി.പി. യെയും സംഘപരിവാര്‍ ബാന്ധവത്തില്‍ എത്തിച്ചെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. ഇത് കേരളത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കും. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഇടപെടണമെന്നും സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പത്തു മന്ത്രിമാരെ കൊടുത്താലും മുസ്‌ലിം സമുദായത്തിന് ഒരു ഗുണവുമുണ്ടാകില്ല. എന്നാല്‍, മതേതരത്വം തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചതില്‍നിന്ന് മുസ്‌ലിം ലീഗിന്ഒഴിഞ്ഞുനില്കാനാകില്ല.
ജയിലില്‍ കഴിയുന്ന മഅദനിക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഇരു മുന്നണികളും പരസ്യമായ നിലപാട് കൈക്കൊള്ളാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തീവ്രഹൈന്ദവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ ഇതില്‍നിന്ന്പിന്തിരിപ്പിക്കുന്നത്. മഅദനി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് ഒരു ലക്ഷം നിവേദനം നല്‍കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ 23ന് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവസിക്കുമെന്നും സിറാജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം കരീം കുടയത്തൂര്‍, ജില്ലാ സെക്രട്ടറി നെജീബ് കളരിക്കല്‍ എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ