തിരൂരങ്ങാടി: മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടത്തുന്ന കത്ത് ശേഖരണയാത്രയുടെ മണ്ഡലംതല ഉദ്ഘാടനം 18ന് എടരിക്കോട്ട് നടത്തുമെന്ന് ഭാരവാഹികളായ സലാം മൂന്നിയൂര്‍, എം.എ. റസാഖ് ഹാജി, കെ.സി. മൊയ്തീന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
18ന് രാവിലെ 9.30ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എടരിക്കോട്ടുനിന്ന് തുടങ്ങുന്ന യാത്ര പരപ്പനങ്ങാടിയില്‍ സമാപിക്കും. 19ന് കരിപറമ്പ് നിന്ന് തുടങ്ങി മൂന്നിയൂര്‍ ആലിന്‍ചുവട്ടിലാണ് സമാപനം. 20ന് വെളിമുക്കില്‍നിന്ന് തുടങ്ങി നീരോല്പലത്ത് സമാപിക്കും. 26ന് വൈകീട്ട് ചെമ്മാട്ട് കത്ത് കൈമാറ്റസമ്മേളനം നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ