അമ്പലപ്പുഴ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെയുള്ള ജയിലില്‍നിന്ന് ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംയുക്തവേദി അമ്പലപ്പുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനസമ്മേളനം സംഘടിപ്പിക്കും. 27ന് വൈകിട്ട് നാലുമുതല്‍ കാക്കാഴം ബാപ്പു ഉസ്താദ് നഗറില്‍ സംഘടിപ്പിക്കുന്ന സമ്മേളനം മുസ്ലീം സംയുക്തവേദി ചെയര്‍മാന്‍ പി.എം.എസ്.ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീം സംയുക്തവേദി ജനറല്‍ സെക്രട്ടറി കെ.പി.നാസര്‍ അധ്യക്ഷനാകും. അഹമ്മദ് കബീര്‍ അമാനി പ്രഭാഷണം നടത്തും.
പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി മുഖ്യപ്രഭാഷണം നടത്തും. കാക്കാഴം മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അഡ്വ.നിസാമുദ്ദീന്‍, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി പി.എസ്.മുഹമ്മദ് ഹാഷിം കാമില്‍ സഖാഫി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി, പോപ്പുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്. ഷാന്‍,
പി.ഡി.പി.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍, ഹസന്‍ പൈങ്ങാമഠം (മുസ്ലീം സംയുക്തവേദി), ബദറുദ്ദീന്‍ നീര്‍ക്കുന്നം, ഇ.ഖാലിദ് പുന്നപ്ര (ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം), കെ.യു. നിസാമുദ്ദീന്‍ പുന്നപ്ര എന്നിവര്‍ പങ്കെടുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ