എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും സംഘപരിവാര്‍ പാളയത്തിലേക്ക്- പി.ഡി.പി


ആലപ്പുഴ: എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും സംഘപരിവാര്‍ പാളയത്തിലേക്ക് പോകുകയാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് പ്രവേശനം വിലക്കിയ പാരമ്പര്യമുള്ള എന്‍.എസ്.എസ്. ആ നിലപാടിന് മാറ്റം വരുത്തിയാല്‍ മതേതരവാദികളോട് സമാധാനം പറയേണ്ടിവരും .

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും മതേതര പാതയില്‍നിന്ന് മാറി സഞ്ചരിക്കാന്‍ കാരണക്കാരായവര്‍ ഇതിന് പരിഹാരം കാണണമെന്നും സിറാജ് പറഞ്ഞു. ഈ രണ്ട് സംഘടനകളും നെയ്യാറ്റിന്‍കരയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പരസ്യമായി പറയണം. പി.ഡി.പി.നിലപാട് 29ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

മഅദനിയുടെ കാര്യത്തില്‍ കേരളസര്‍ക്കാര്‍ നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണ്. വിചാരണ വേഗത്തിലാക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ല. മഅദനിയുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിസംഘത്തെ ബംഗലുരുവിലേക്കയക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു . മഅദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 14ന് കൊല്ലത്ത് മഹാസംഗമവും റാലിയും നടത്തും.


പത്രസമ്മേളനത്തില്‍ സുനീര്‍ ഇസ്മയില്‍, ആലപ്പുഴ അന്‍സാരി എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.