മലപ്പുറം: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയവിവാദങ്ങള്‍ ഇടത് മതേതരചേരിയെ തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുന്നത് അപകടകരമാണെന്ന് പി.ഡി.പി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് പ്രതിയാക്കിയതു കൊണ്ടു മാത്രം ആരും കുറ്റവാളിയാകുന്നില്ലെന്നത് മഅദനിയുടെ ജയില്‍വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വ്യക്തമായതാണെന്നും സി.പി.എം ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ യുക്തിസഹമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, ജില്ലാ അധ്യക്ഷന്‍ അലി കാടാമ്പുഴ, ജാഫര്‍അലി ദാരിമി, ഗഫൂര്‍ വാവൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ