ബാംഗ്ലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിയെ അന്യായമായി പ്രതി ചേര്‍ത്ത ബാംഗ്ലൂര്‍ സ്‌ഫോടന ക്കേസില്‍ പ്രത്യേകകോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രാഥമികമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന ജോലിയാണ് തുടങ്ങിയത്.
അബ്ദുല്‍ നാസ്സര്‍ മഅദനിയടക്കമുള്ള 18 പ്രതികളെ നേരിട്ടും സബര്‍മതി ജയിലിലുള്ള ഒരു പ്രതിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് കോടതിയില്‍ ഹാജരാക്കിയത്. മഅദനി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. കുറ്റപത്ര വായന ബുധനാഴ്ചയും തുടരും. ഈ നടപടിക്രമത്തിന് ശേഷം കേസിലെ വിചാരണ ആരംഭിക്കും.
ഇന്ത്യന്‍ ശിക്ഷാനിയമം 219, 102, 302 എന്നീ വകുപ്പുകളും ഉപവകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്‌ഫോടനവുമായി മഅദനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നില്ല. സ്‌ഫോടനം നടക്കുമെന്ന് വ്യക്തമായി അറിവുണ്ടായിട്ടും അത് രഹസ്യമാക്കി വെച്ചു. ഇതാണ് ഗൂഢാലോചനയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഭിഭാഷകനായ പി. ഉസ്മാന്‍ ഹാജരായി.കേസില്‍ അബ്ദുന്നാസര്‍ മദനി 31-ാം പ്രതിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ