നന്നംമുക്ക്: ഐനിച്ചോട് ലക്ഷംവീട്, നരണിപ്പുഴ, മൂക്കുതല കൊളഞ്ചേരി കോളനികളില്‍ വാഗ്ദാനങ്ങള്‍ നല്‍കി പൊളിച്ച വീടുകള്‍ ഉടന്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുക, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എനീ ആവശ്യങ്ങളുമായി പി.ഡി.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ ക്ക് ശേഷം ഭാരവാഹികള്‍ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. ധര്‍ണ്ണ പി.ഡി.പി. ജില്ലാ സെക്രട്ടര്‍ ജാഫര്‍ അലി ദാരിമി ഉത്ഘാടനം ചെയ്തു. മാര്‍ച്ചിനും ധര്ന്നക്കും പഞ്ചായത്ത് ഭാരവാഹികളായ സുബൈര്‍, എ.പി .മുഹമ്മദ് അലി, ബഷീര്‍ തൊണ്ടിലിക്കര, മൊയ്തുണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ