എയര്‍ ഇന്ത്യ: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം -പി.സി.എഫ്.



ജിദ്ദ: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കണമെന്നും പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യാ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ പോകേണ്ട പതിനായിരക്കണക്കിന് പ്രവാസികള്‍ കടുത്ത ദുരിതത്തിലായിട്ടും ഈ വിഷയത്തിന് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗത പ്രവാസികളോടുള്ള ക്രൂരതയാണ്. ഈ സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രവാസികള്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരിച്ച് മറ്റു വിമാനസര്‍വീസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും പി.സി.എഫ്. ജിദ്ദ സെക്രട്ടറിയേറ്റ് ഓര്‍മപ്പെടുത്തി. 
പ്രസിഡന്റ് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മിറ്റിയംഗം പി.എ. മുഹമ്മദ് റാസി ഉദ്ഘാടനം ചെയ്തു
. സുബൈര്‍ മൗലവി, ഇ.എം. അനീസ്, ഷിഹാബ് പൊന്മള, ജാഫര്‍ മുല്ലപ്പള്ളി, നാസര്‍ ചെമ്മാട്. അബ്ദുള്‍ റശീദ് ഓയൂര്‍ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.