മൃദുഹിന്ദുത്വ നിലപാട് അപകടം-പി.ഡി.പി.



തൊടുപുഴ:വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി ഇടത്-വലത് മുന്നണികള്‍ മൃദുഹിന്ദുത്വനിലപാട് സ്വീകരിക്കുന്നത് സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. 

പാര്‍ട്ടി ജില്ലാക്കമ്മിറ്റി തൊടുപുഴയില്‍ നടത്തിയ മഅദനിമോചന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കുടയത്തൂര്‍ കരിം അധ്യക്ഷത വഹിച്ചു. 

ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍, പി.ഡി.പി.വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, സുബൈര്‍ വെട്ടിയാനിക്കല്‍, നജീബ് കളരിക്കല്‍, സി.പി.എം.ഏരിയാ സെക്രട്ടറി വി.വി. മത്തായി, അബ്ദുള്‍ കരീം സഖാഫി, പി.ബി.ദിലീപ്, എം.എ.നജീബ്, ഒ.എസ് സമദ്, കെ.എം.ജബ്ബാര്‍, നാസര്‍, എം.കെ. പരീത്, എം.എന്‍. സലിം എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.