ചാരുംമൂട്: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ വിഷയത്തില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിലപാട് അമ്പരപ്പുളവാക്കുന്നതാണെന്ന് എച്ച്.എച്ച്.ബസേലിയസ് മാര്‍ത്തോമ്മ യാക്കോബ പ്രഥമന്‍ കാത്തോലിക്കബാവ അഭിപ്രായപ്പെട്ടു. പി.ഡി.പി. താമരക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ച തനിക്കു അദ്ദേഹത്തിന്റെ ആരോഗ്യനില കണ്ടപ്പോള്‍ ദു:ഖവും ആശങ്കയും ഉണ്ടായി. രാഷ്രീയ നേതാക്കള്‍ ഭിന്നാഭിപ്രായങ്ങളുടെ പേരില്‍ മിണ്ടാത്തതിന് കാരണമുണ്ടാകും.എനാല്‍ നീതി കിട്ടാത്തവര്‍ക്ക് നീതി കിട്ടാന്‍ നിലകൊള്ളേണ്ട മാധ്യമങ്ങളുടെ നിലപാട് ആരെ സഹായിക്കാനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കാത്തോലിക്കാ സഭ ഇടപെടുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ദയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അബ്ദുല്‍ നാസര്‍ മഅദനിക്കുമാത്രം നീതി ലഭിക്കുന്നില്ലെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പറഞ്ഞു. കോടികളുടെ അഴിമതി നടത്തിയ രാഷ്ട്രീയനേതാക്കളും ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ചെയ്തവരും ജയിലിന് പുറത്ത് കഴിയുമ്പോള്‍ രോഗിയായ മഅദനിക്കുമാത്രം പ്രത്യേക നീതിയാണ് നടപ്പാക്കുന്നത്.
മഅദനിക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും ഇടക്കാല ജാമ്യം അനുവദിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.
എച്ച്.എച്ച്.ബസേലിയസ് മാര്‍ത്തോമ്മ യാക്കോബ പ്രഥമന്‍ കാത്തോലിക്കബാവ മുഖ്യപ്രഭാഷണം നടത്തി. എം.എ.കരിം അധ്യക്ഷത വഹിച്ചു. പി.ഡി.പി.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അഡ്വ.വള്ളികുന്നം പ്രസാദ്, സി.എ.സി. അംഗം ഹബീബ് റഹ്മാന്‍, ഷാജഹാന്‍ താമരക്കുളം, അഷറഫ് താമരക്കുളം, ചൂനാട് സത്താര്‍, സിനോജ് താമരക്കുളം, വി.എന്‍.ശ്രീധരന്‍ പുലരി, പി.ടി.അബ്ദുള്‍അസീസ്, ഐ.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് നിതിന്‍ ജി.ഗോപിനാഥ്, ലതാകുമാരി, സെയ്ദ്മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
സംമ്ലനതിനു മുന്നോടിയായി താമരക്കുളം ചാവടി ജങ്ഷനില്‍നിന്ന് തുടങ്ങിയ റാലിക്ക് പഞ്ചായത്ത് ഭാരവാഹികളായ അഷറഫ്, റഷീദ്, റഫീഖ്, സാലിഖാന്‍, താഹ മാവേലിവിള, വാഹിദ് ചാരുംമൂട്, താഹ പ്ലാവില, ഷാജി പുത്തന്‍പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ