ആലപ്പുഴ: ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാരതീയ ഓര്‍ത്തഡോക്‌സ് സഭ കാതോലിക്ക ബാവ ബസേലിയസ് മാര്‍ത്തോമ്മാ യാക്കൂബ് പ്രഥമന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോയമ്പത്തൂര്‍ ജയലില്‍നിന്ന് മോചിതനായി അധികകാലം കഴിയും മുമ്പാണ് ബാംഗ്ലൂര്‍ ജയിലിലേക്കയച്ചത്. പത്തുവര്‍ഷം വിധവയെപ്പോലെ നീതിക്കായി അലഞ്ഞുനടന്ന സൂഫിയ മഅദനിയുടെ കണ്ണീരും രണ്ടുമക്കളുടെ പ്രയാസവും കാണാന്‍ ഭരണകൂടം തയാറാകണം. കഴിഞ്ഞയാഴ്ച മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. ഒട്ടേറെ ഗുരുതരമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളത്തിലുള്ളവര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടണമെന്നും ബാവ ആവശ്യപ്പെട്ടു.
ഭക്ഷണവും മരുന്നും ശ്രദ്ദയോടെ നല്‍കേണ്ട മഅദനിക്ക് വൈദ്യസഹായം ലഭിക്കുന്നി. വിചാരണ ജയിലിനു അകത്തായതിനാല്‍ നിയമസഹായവും വേണ്ടത്രയില്ല. കേരളത്തില്‍ ദീര്‍ഘകാലം ജീവിച്ചിട്ടും ഒരാളെ പോലും ഉപദ്രവിച്ചതായി ആരോപണം പോലുമില്ലാത്ത മഅദനിയെ ജയിലിലാക്കിയത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ സമുദായത്തിലെ ചിലര്‍ തന്നെയാ. മഅദനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് തന്റെ വിശ്വാസം. വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയായതിനാല്‍ മഅദനിയുടെ കുടുംബത്തിന്റെ കണ്ണീരിനോപ്പം ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ പി.ഡി.പി.സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാദുഷാ മൗലവി, കേന്ദ്രകമ്മിറ്റിയംഗം എം.എസ്.നൗഷാദ്, ആലപ്പുഴ ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് ഷാജി കൃഷ്ണന്‍, ബാവയുടെ സെക്രട്ടറി അലക്‌സാണ്ടര്‍ മാത്യു എബ്രഹാം എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ