നീതി നിഷേധം ഭരണഘടനാ ലംഘനം: പി.ഡി.പി.


ഈരാറ്റുപേട്ട:വിചാരണതടവുകാരനായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി നേരിടുന്ന നീതി നിഷേധം ഭരണഘടനയുടെ ലംഘനമാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ എം.എസ്.നൗഷാദ് അഭിപ്രായപ്പെട്ടു. മഅ്ദനി ഐക്യദാര്‍ഢ്യസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിം വട്ടക്കയം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നിഷാദ് നടക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.എ.സ്‌കറിയ, വി.പി.കൊച്ചുമുഹമ്മദ്, കെ.ജെ.ദേവസ്യ, മുഹമ്മദാലി, സജികുമാര്‍, മാഹീന്‍, നൗഫല്‍, കെ.പി.സബീര്‍, അന്‍സാരി, റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.