കൊച്ചി: വംശീയഉന്മൂലനത്തിലൂടെ ന്യൂനപക്ഷങ്ങളെ നശിപ്പിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ശ്രമിച്ച നരേന്ദ്രമോഡിക്കേറ്റ ശക്തമായ തിരിച്ചടിയാണ് നരോദപാട്യാ കേസില്‍ കോടതിയുടെ വിധിയെന്ന് പി ഡി പി സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു മന്ത്രി തന്നെ സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊലചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനിന്നു എന്നത് ആരെയും ലജ്ജിപ്പിക്കുന്നതാണ്.മതേതരത്വത്തിന്റെയും ദേശസ്‌നേഹത്തിന്റെയും വീമ്പിളക്കലുകള്‍ നടത്തുന്ന സംഘപരിവാര സംഘടനകളുടെ പൊയ്മുഖം ഈ വിധിയിലൂടെ വീണ്ടും അഴിഞ്ഞുവീഴുകയാണ്. അധികാരത്തിന്റെ ഹുങ്കും സ്വാധീനവുമുപയോഗിച്ച് നീഛവും പൈശാഛികവുമായ തെറ്റുകളെ മറച്ചുവെക്കാനുള്ള മോഡിയുടെയും സംഘപരിവാരസംഘടകളുടെയും ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സുപ്രിം കോടതി ഫലപ്രദമായ ഇടപെടലുകളിലൂടെ നീതി പുലരുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നീതിന്യായ സംവിധാനങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതിന് കാരാണമായെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ