ന്യൂഡല്‍ഹി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ തീവ്രവാദിയാക്കുന്നവര്‍ സ്വന്തം കാല്‍ ബോംബെറിഞ്ഞ് തകര്‍ത്തവര്‍ക്ക് മാപ്പ് നല്‍കി കോടതിയില്‍ മൊഴി നല്‍കിയ വ്യക്തിയാണ് അദ്ദേഹമെന്ന സത്യം മറച്ചുവെക്കുകയാണെന്ന് മഅദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് 1000 പള്ളി പൊളിച്ചാലും അതിന്‍െറ പേരില്‍ ഒരമ്പലത്തിനു പോലും പോറലേല്‍ക്കരുതെന്നാണ് മഅദനി പറഞ്ഞത്. ജയിലിലായിരുന്നതിനാല്‍ ഉപ്പയുടെ ലാളനയറിയാതെയാണ് വളര്‍ന്നത്. ഒടുവില്‍ ഉപ്പ മോചിതനായപ്പോള്‍ അവര്‍ ഉമ്മയെ കള്ളക്കേസിലാക്കി. ഉമ്മക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഉപ്പ വീണ്ടും ജയിലിലായി. വക്കീലായി, ജയിലിലടക്കപ്പെട്ട നിരപരാധികള്‍ക്ക് സഹായമെത്തിക്കാനാണ് അവസാനം ജയിലില്‍ച്ചെന്ന് കണ്ടപ്പോള്‍ ഉപ്പ നല്‍കിയ ഉപദേശം. ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലാണെന്നും ദിനംപ്രതി കാഴ്ച നശിച്ചു വരുകയാണ്. ദയയല്ല, നീതിയാണ് സര്‍ക്കാറിനോടും കോടതിയോടും ആവശ്യപ്പെടുന്നതെന്നും ഉമര്‍ മുഖ്താന്‍ പറഞ്ഞു.ദയയല്ല നീതിയാണ് ആവശ്യപ്പെടുന്നത് : ഉമര്‍ മുഖ്താര്‍
ന്യൂഡല്‍ഹി : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ തീവ്രവാദിയാക്കുന്നവര്‍ സ്വന്തം കാല്‍ ബോംബെറിഞ്ഞ് തകര്‍ത്തവര്‍ക്ക് മാപ്പ് നല്‍കി കോടതിയില്‍ മൊഴി നല്‍കിയ വ്യക്തിയാണ് അദ്ദേഹമെന്ന സത്യം മറച്ചുവെക്കുകയാണെന്ന് മഅദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് 1000 പള്ളി പൊളിച്ചാലും അതിന്‍െറ പേരില്‍ ഒരമ്പലത്തിനു പോലും പോറലേല്‍ക്കരുതെന്നാണ് മഅദനി പറഞ്ഞത്. ജയിലിലായിരുന്നതിനാല്‍ ഉപ്പയുടെ ലാളനയറിയാതെയാണ് വളര്‍ന്നത്. ഒടുവില്‍ ഉപ്പ മോചിതനായപ്പോള്‍ അവര്‍ ഉമ്മയെ കള്ളക്കേസിലാക്കി. ഉമ്മക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഉപ്പ വീണ്ടും ജയിലിലായി. വക്കീലായി, ജയിലിലടക്കപ്പെട്ട നിരപരാധികള്‍ക്ക് സഹായമെത്തിക്കാനാണ് അവസാനം ജയിലില്‍ച്ചെന്ന് കണ്ടപ്പോള്‍ ഉപ്പ നല്‍കിയ ഉപദേശം. ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലാണെന്നും ദിനംപ്രതി കാഴ്ച നശിച്ചു വരുകയാണ്. ദയയല്ല, നീതിയാണ് സര്‍ക്കാറിനോടും കോടതിയോടും ആവശ്യപ്പെടുന്നതെന്നും ഉമര്‍ മുഖ്താന്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ