പി.ഡി.പി.ദേശീയ പാതാ ഓഫീസ് മാര്‍ച്ച് നടത്തി

ആലപ്പുഴ : അടിയന്തിരമായ ദേശീയ പാത പുനര്നിര്‍മ്മിക്കണമെന്നും ബൈപാസ് പൂര്ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു പി.ഡി.പി.ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാതാ ഓഫീസ് മാര്‍ച്ച് നടത്തി. സമരം പി.ഡി.പി. സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉത്ഘാടനം ചെയ്തു കുഴികള്‍ അടച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നു അധികാരികള്‍ കരുതരുതെന്നും ദേശീയ പാത പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ഉപരോധ സമരം ഉള്‍പ്പെടെ ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും സാബു കൊട്ടാരക്കര മുന്നറിയിപ്പ് നല്‍കി. കോടിക്കണക്കിനു രൂപ മുടക്കി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയപാത അറ്റകുറ്റ പണി നടത്തുകയും ചുരുങ്ങിയ കാലയളവിനുള്ളില്‍ അത് തകരുകയും ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സാബു ആവശ്യപ്പെട്ടു. ജനങ്ങള്‍ കുഴിയില്‍ വീണിട്ടും വാഹനങ്ങള്‍ തകര്ന്നിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഉദ്യോഗസ്ഥരും ഇക്കാര്യം കണ്ടതായി ഭാവിക്കുന്നില്ല. ബി.ഒ .ടി.ക്ക് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കാനാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പി.ഡി.പി.സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, എ അന്‍സാരി, ഇ.ഹബീബ്, ഷാജി കൃഷ്ണന്‍, വി.എന്‍.ശ്രീധരന്‍ പുലരി, ഹുസൈന്‍ മുറ്റം, എച്ച് നിസാര്‍,  ഫൈസല്,കെ.പി.നിസാര്‍, സിയാദ് കാസിം, അബ്ദുല്‍ കരീം ചുങ്കം നസീര്‍ എന്നിവര്‍ സംസാരിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.