മലപ്പുറം : കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പി.ഡി.പി.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ജില്ലാ തല ഉത്ഘാടനം മലപ്പുറം കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്റ് പരിസരത്ത് നടന്നു. സമര സായാഹ്നം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പി.ഡി.പി.സംസ്ഥാന സെക്രട്ടറി അഡ്വ.ഷംസുദ്ദീന്‍ ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്ടുമാരായ വേലായുധന്‍ വെന്നിയൂര്‍, എന്‍.എ.സിദ്ദീഖ്, ജോയിന്റ് സെക്രട്ടറിമാരായ ഷറഫുദ്ധീന്‍ പെരുവള്ളൂര്‍, കെ.സി.അബൂബക്കര്‍, ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി സ്വാഗതവും ജോയിന്റ് സെക്രട്ടറി അസീസ് വെളിയങ്കോട് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ