കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജ്ജിത പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ല പ്രവര്‍ത്തക കണ്‍വെന്ഷനും ഏകദിന പഠന കേമ്പും ഒക്ടോബര്‍ 14 ഞായറാഴ്ച കാലത്ത് ഒന്‍പതു മണി മുതല്‍ കൊയിലാണ്ടി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്ക്കെതിരെ സെന്‍ട്രല്‍ ആക്ഷന്‍ കമ്മറ്റിയുടെ ആഹ്വാന പ്രകാരം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന "വാഹന പ്രചാരണ ജാഥയും സമരസായഹ്നവും" വിജയിപ്പിക്കുന്നതിനു ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വെന്ഷനില്‍ രൂപം നല്‍കും. കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് ഷംസുദ്ധീന്‍ പയ്യോളി അധ്യക്ഷത വഹിക്കും. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ഉത്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി നൌഷാദ് മുക്കം ജില്ലാ നേതാക്കളായ ജാഫ്രി, അസീസ് നല്ലളം, കെ.പി.ബഷീര്‍ ഹാജി ,ഫൈസല്‍ ചാലിയം എന്നിവര്‍ സംബന്ധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ