ആനക്കര: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി നിഷേധിക്കുന്നതിനെതിരെ ചില മുസ്ലിം സംഘടനാ നേതാക്കള്‍ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്ന് മാര്‍ ബസേലിയാസ് മാര്ത്തോമായന്‍ പ്രഥമന്‍ കത്തോലിക്കാ ബാവ അഭിപ്രായപ്പെട്ടു. അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ഉറപ്പാക്കുക, മുസ്ലിം വേട്ട അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. പടിഞ്ഞാറങ്ങാടിയില്‍ സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയില്‍ പി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ഡി.പി. വൈസ് ചെയര്‍മാന്‍ തോമസ് മാഞ്ഞൂരാന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ഡി.പി.സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍, പി.ഡി.പി.മലപ്പുറം ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി, പി.ഡി.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ, പി.ഡി.പി. തൃത്താല മണ്ഡലം ഭാരവാഹികളായ വി.എം. കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാസര്‍ തൃത്താല സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.
നീലിയാട്ടു നിന്നും ആരംഭിച്ച റാലിക്ക് ഷംസുദ്ധീന്‍ , മൊയ്തീന്‍ കുട്ടി, നാസ്സര്‍, അബ്ബാസ്, സൈനുദ്ധീന്‍, റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ