കൊല്ലം: ഗസ്സയില്‍ കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ചു ഇസ്രായേലുമായുള്ള എല്ലാ ബന്ധവും ഇന്ത്യ അവസാനിപ്പിക്കണമെന്നും ഭീകരതക്കെതിരെ മൗനം പാലിക്കുന്ന കേന്ദ്രത്തിന്‍െറയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറയും നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്‍െറ നിസ്സംഗതയില്‍ പ്രതിഷേധിച്ച് ഇ.അഹമ്മദ് മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാകണം അല്ലാത്തപക്ഷം അഹമ്മദിന്‍െറ രാജിക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കണമെന്നും സിറാജ് ആവശ്യപ്പെട്ടു. കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ ഗുരുതര രോഗങ്ങളുമായി കഴിയുന്ന അബ്ദുന്നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കുന്ന വിഷയത്തില്‍ സി.പി.എമ്മും ഇടതുപക്ഷവും ഇടപെടാത്തത് തീവ്രഹൈന്ദവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ്.
മഅദനിയുടെ ജയില്‍മോചനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇടപെടാത്തത് ലീഗിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സിറാജ് പറഞ്ഞു. ഇതിന്റെ ആദ്യപടിയായി ഡിസംബര്‍ 10ന് മലപ്പുറം പുത്തനത്താണിയില്‍ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിക്കുമെന്നും സിറാജ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ