ജാമ്യാപേക്ഷ ജാമ്യാപേക്ഷ തള്ളി; നാടെങ്ങും പ്രതിഷേധം ശക്തം

തിരുവനന്തപുരം : ചികിത്സാര്‍ത്ഥം  ജാമ്യം അനുവദിക്കണമെന്നു ആവശ്യപ്പെട്ടു പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങളും റോഡ്‌ ഉപരോധവും നടത്തി.
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നടന്ന പ്രകടനം 



പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും നിരീക്ഷകരും ജാമ്യ നിഷേധം ഖേദകരമാണെന്ന് അഭിപ്രായപ്പെട്ടു ഇതിനകം  രംഗത്ത്‌ വന്നിട്ടുണ്ട്. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് പാര്‍ട്ടി തയ്യാറെടുക്കുകയാണ്. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന തല പാഠശാലയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും.
മലപ്പുറം കക്കാട് നടന്ന റോഡ്‌ ഉപരോധം 

മഅദനിക്ക് ജാമ്യം നിഷേധിച്ചത് അപലപനീയം -  ജാഫര്‍ അലി ദാരിമി 

എടപ്പാള്‍: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ജാമ്യം നിഷേധിച്ച കോടതി നടപടി അപലപനീയവും പൈശാചികവുമാണെന്നു പി.ഡി.പി ജില്ലാ സെക്രട്ടറി ജാഫര്‍ അലി ദാരിമി അഭിപ്രായപ്പെട്ടു. എടപ്പാളില്‍ പി.ഡി.പി. പ്രകടനത്തിന് ശേഷം നടന്ന റോഡ്‌ ഉപരോധ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.രോഗിയും വികലാംഗനുമായ മഅദനിക്ക് ചികിത്സ ലഭ്യമാകാത്തത് കാരണം കാഴ്ച ശക്തി പോലും നഷ്ടമായ സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇതിനായി കേരളീയ സമൂഹം ശക്തമായി രംഗത്ത് വരണമെന്നും ദാരിമി ആവശ്യപ്പെട്ടു.

സലാം അതളൂര്‍ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് മുസ്‌ലിയാര്‍, അസീസ് വെളിയങ്കോട്, സുലൈമാന്‍ ബീരാന്‍ചിറ, മുജീബ് ഗുരുക്കള്‍, യൂസഫ് അംശക്കച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

ആലപ്പുഴയില്‍ നടന്ന പ്രതിഷേധ പ്രകടനം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.