കഴക്കൂട്ടം: അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യകേന്ദ്രത്തിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി അണ്ടൂര്‍ക്കോണം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണനടത്തി. ധര്‍ണ പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം പനവൂര്‍ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, ജില്ലാ പ്രസിഡന്റ് ബീമാപള്ളി യൂസഫ്, പിരപ്പന്‍കോട് അശോകന്‍ തുടങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ