തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅദനിയുടെ അന്യായ തടവിന്റെ കാര്യത്തില്‍ അടുത്തയാഴ്ച ചേരുന്ന കേരള നിയമസഭ ഇടപെടണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വിചാരണ തടവുകാരനായി ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യന്‍ ജുഡീഷ്യറിക്ക് നാണക്കേടാണെന്ന മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യരുടെ വാക്ക് അര്‍ഥവത്താകുകയാണ്. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ ജീവിതം ഹോമിക്കപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയതുകൊണ്ടാണ്. അതേ തെറ്റ് ആവര്‍ത്തിക്കപ്പെടുന്നത് മനുഷ്യത്വത്തോട് ചെയ്യുന്ന സഹിക്കാനാവാത്ത ക്രൂരതയാണെന്ന് ഫോറം സംസ്ഥാന ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ജില്ലാ ആസ്ഥാനങ്ങളില്‍ ഉപവാസം സംഘടിപ്പിക്കും. ദേശീയരംഗത്ത് അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളെ പങ്കെടുപ്പിച്ച് ബംഗളൂരുവില്‍ സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍മൗലവി അധ്യക്ഷത വഹിച്ചു. ഡോ. നീലലോഹിതദാസന്‍നാടാര്‍, അഡ്വ. കെ.പി. മുഹമ്മദ്, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി, ടി. മുഹമ്മദ് വേളം, അന്‍വാര്‍ശ്ശേരി പ്രിന്‍സിപ്പല്‍ ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, ഓര്‍ഗനൈസര്‍ ഷാഫി നദവി , പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി അംഗവും ഫോറം കണ്‍വീനറുമായ മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ