തൃശ്ശൂര്‍ : പി.ഡി.പി. പാഠശാലയില്‍ പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തു തീരുമാനിച്ച സമര പരിപാടികള്‍ക്ക് ചെയര്‍മാന്‍ അനുമതി നല്‍കിയതോടെ പി.ഡി.പി. അതിശക്തമായ സമര പരിപാടികള്‍ക്ക് തുടക്കമാവുകയാണ്. ഒരേ സമയം നിയമപരവും രാഷ്ട്രീയപരവുമായ സമര പരിപാടികള്‍ക്കാണ് പാര്‍ട്ടി നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്. ' മഅദനിയെ തരൂ, ജീവന്‍ തരാം' എന്ന ശീര്‍ഷകത്തിലാണ് സമര പരിപാടികള്. പാര്‍ട്ടി നേതൃത്വത്തില്‍ ഡിസംബര്‍ പത്തിന് മലപ്പുറം പുത്തനത്താനിയില്‍ നടക്കുന്ന മലബാറിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ സംഗമത്തോടെ സമര പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. ഡിസംബര്‍ 19 നു പാര്‍ട്ടി നേതാക്കള്‍ തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തും. ഉപവാസത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അതിനു ശേഷം മുഖ്യമന്ത്രിയെ കണ്ടു നിയമസഭ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു നിവേദനം നല്‍കും.
സമര പരിപാടികളുടെ പ്രചാരണാര്‍ഥം ഈ മാസം 26 മുതല്‍ 2013 ജനുവരി 11 വരെ മണ്ഡലം തല പ്രചാരണ കണ്‍വെനുഷനുകള്‍ നടക്കും. ജനുവരി 15 മുതല്‍ 30 വരെ ജില്ലാതല സമര പ്രചാരണ കണ്‍വെന്ഷനുകളും തുടര്‍ന്ന് ഫെബ്രുവരി 11 കീഴ്ഘടകങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരെ പങ്കെടുപ്പിച്ചു സംസ്ഥാന തല വിലംഭാര സമ്മേളനവും നടക്കും. ഏറണാകുളം ടൌണ്‍ഹാളിലാണ് പരിപാടി.
ഫെബ്രുവരി 25 മുതല്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ നയിക്കുന്ന സമര സന്ദേശയാത്രക്ക് വൈകിട്ട് നാലുമണിക്ക് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്നും തുടക്കമാവും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 12 വരെ യാത്ര കേരളത്തിലെ പതിനാലു ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളില്‍ പറയടനം നടത്തും.
മാര്‍ച്ച് 13 നു ശേഷം തലസ്ഥാന നഗരി കേന്ദ്രീകരിച്ചു കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ശക്തമായ സമരപരിപാടികള്‍ നടക്കും. സമര പരിപാടികള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങണമെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സംഘടനാ ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര അഭ്യര്‍ഥിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ