കൂടംകുളത്തെ സമര സഖാക്കള്‍ക്ക് മഅദനിയുടെ ഐക്യദാര്‍ഡ്യം

ബാംഗ്ലൂര്‍ : കൂടംകുളം ആണവനിലയത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അബ്ദുല്‍നാസ്സര്‍ മഅദനി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

സന്ദേശം : സ്വാതന്ത്ര്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി സമരം ചെയ്യുന്ന ഇടിന്തകരയിലെ ധീരരായ മത്സ്യതൊഴിലാളികളുടെ ശബ്ദം എനിക്ക് കേള്‍ക്കാനാകും. ആണവോര്‍ജ്ജം മാനവരാശിക്ക് അപകടമാണെന്ന് വികസിത രാജ്യങ്ങളടക്കമുള്ളവയുടെ അനുഭവങ്ങള്‍ വിളിച്ച് പറയുന്നു. അവരെല്ലാം ആണവനിലയങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുകയാണ്. കേരളം, തമിഴ്‌നാട്. ശ്രീലങ്ക എന്നിവിടങ്ങള്‍ ഒരു ആണവ ദുരന്തം നേരിടാന്‍ സജ്ജമല്ല.


ഞാന്‍ എസ്.പി ഉദയകുമാറിന്റെയും പുഷ്പരായന്റേയും നേതൃത്വത്തിലുള്ള ത്യാഗപൂര്‍ണ്ണമായ, സമര്‍പ്പണത്തോടെയുള്ള സമരം ചെയ്യുന്ന സമരസഖാക്കളെ അഭിവാദ്യം ചെയ്യുന്നു. ഭരണകൂടത്തിന്റെ നീതികേടിനെതിരെ ശബ്ദിച്ചതിന് എന്നെപ്പോലെ നിങ്ങളും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണ്. ഭരണകൂടത്തിന് ദലിതരേയും മതന്യൂനപക്ഷങ്ങളേയും ജനകീയ സമരങ്ങളേയും അടിച്ചൊതുക്കാനും അവരെ ജയിലറകളില്‍ അടക്കാനും അവസരമൊരുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം. ജനാധിപത്യമെന്നത് മൂല്യത്തിന്റേയും നന്‍മയുടേയും പേരാണ് സഹാനുഭൂതിയുടേതല്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.