കൊച്ചി മെട്രോ : ലീഗ് നിലപാട് വ്യക്തമാക്കണം


മലപ്പുറം: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തെ സംബന്ധിച്ച് മുസ്‌ലിംലീഗ് നിലപാട് വ്യക്തമാക്കണമെന്ന് പി.ഡി.പി മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മെട്രോ റെയില്‍ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കണമെന്ന പൊതുവികാരത്തെ പിന്തുണയ്ക്കാന്‍ ലീഗ് ധൈര്യം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീജ മോഹന്‍ ഉദ്ഘാടനംചെയ്തു.ജില്ലാ ഭാരവാഹികളായ ബാപ്പു പുത്തനത്താണി, ജാഫറലി ദാരിമി, ഗഫൂര്‍ വാവൂര്‍, അസീസ് വെളിയങ്കോട്, വേലായുധന്‍ വെന്നിയൂര്‍, എന്‍.എ. സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.